പാലാരിവട്ടം വുമൺ വെൽഫയർ സർവ്വീസസ് പിതൃദിനാഘോഷവും പരിസ്ഥിതി ദിനാചരണവും നടത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി : പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിലെ വുമൺ വെൽഫയർ സർവീസസിന്റെ നേതൃത്വത്തിൽ നടന്ന പിതൃദിനാഘോഷവും പരിസ്ഥിതി ദിനാചരണവും വികാരി ഫാ.ജോൺ പൈനുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മോളി പോളി മാത്യു അധ്യക്ഷയായിരുന്നു. അസി.വികാരി ഫാ.ജോബിഷ് പാണ്ടിയാ മാക്കിൽ ആശംസകൾ നേർന്ന് സംസാരിച്ചു.മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആന്റ് എംപവർമെന്റ് മാസ്റ്റർ ട്രെയ്നർ അഡ്വ: ചാർളി പോൾ സെമിനാർ നയിച്ചു.

publive-image

ജന.സെക്രട്ടറി കുഞ്ഞമ്മ തങ്കച്ചൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ റോസിലന്റ് ആന്റണി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ലക്കി ഫാദേഴ്സായി സാബു ജോസ് , ആന്റണി പുത്തനങ്ങാടി എന്നിവരെ തെരഞ്ഞെടുത്തു. അസി.സെക്രട്ടറി അമ്മിണി മാത്യു നന്ദി പറഞ്ഞു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പങ്കെടുത്തവർക്കെല്ലാം ചെടികളും വൃക്ഷത്തെ കളും വിതരണം ചെയ്തു. തുടർന്ന് സ്നേഹവിരുന്നും നടത്തി.

Advertisment