/sathyam/media/post_attachments/CAH96QqYdOlNo3I9TnCg.jpeg)
മുണ്ടക്കയം - മഹിളാകോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ മുണ്ടക്കയം വില്ലജ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ആശാ ജോയി അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോയി കപ്പലുമാക്കൽ ഉത്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ - മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ - സിനിമോൾ തടത്തിൽ, ഐഷ ഉസ്മാൻ, ജാൻസി തൊട്ടിപ്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.