/sathyam/media/post_attachments/56LVCDNnCGEju66HQaGu.jpeg)
കളക്ട്രേറ്റ് -സിവില്‍ സ്റ്റേഷന്‍ ശുചിത്വ പരിപാലനത്തില്‍ മികച്ച സേവനം നല്‍കിയ എക്‌സ് സര്‍വീസ്മാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കട്ടപ്പനയ്ക്ക് സ്‌നേഹാദരവ് നല്‍കി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എക്‌സ് സര്‍വീസ് മാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗീസ് തോമസിന് മൊമന്റോ സമ്മാനിച്ചു.
വൈസ് ചെയര്‍മാന്‍ രാജേഷ് മേനോന്‍ കെ.എസ്, ജോയിന്റ് സെക്രട്ടറി ജോര്‍ജ് കെ.ടി, ട്രഷറര്‍ സ്‌കറിയ ടി.പി, ട്രസ്റ്റ് മെമ്പര്‍ ഗോപിനാഥന്‍ കെ.എന്‍ എന്നിവര്‍ മെമന്റോ ഏറ്റുവാങ്ങി. സിവില്‍ സ്റ്റേഷനും പരിസരവും ഇവരാണ് ശുചിയാക്കുന്നത്. കൂടാതെ ഉദ്യാനവും ഇവരുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി സൂക്ഷിക്കുന്നുണ്ട്. എ. ഡി. എം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ സാബു വര്‍ഗീസ്, വിവിധ വകുപ്പ് തല മേധാവികള്‍, കളക്ട്രേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.