/sathyam/media/post_attachments/ZTRI2VHpl2iEB0srZj4G.jpeg)
മുണ്ടക്കയം: കേരളത്തിലെ പ്രദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷൻ ഉറപ്പ് വരുത്തുവാൻ സർക്കാർ തയ്യാറാകണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ മുണ്ടക്കയം മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ആര്‍ രഞ്ജിത്തിന്റെ അധ്യക്ഷതയില്‍ യോഗം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒ.പി.എ.സലാം ഉദ്ഘാടനം ചെയ്യതു, അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു കടുത്തുരുത്തി നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം പി.ആര്‍ അനുപമ, ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ദിലീഷ് ദിവാകരന്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോഷി മംഗലം, പി.കെ.പ്രദീപ്,
അസോസിയേഷൻ സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന കമ്മിറ്റി അംഗം എ ആർ രവീന്ദ്രൻ, ബെയ്ലോൺ എബ്രാഹം, രാജേഷ് കുറിച്ചിത്തനം, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ബിജു ഇത്തിത്തറ, ജില്ലാ വൈസ് പ്രസിഡന്റ് അബ്ബാസ് പൊൻകുന്നം, വിവിധ ജില്ലാ, താലൂക്ക് ഭാരവാഹികൾ വിവിധ സംഘടന ഭാരവാഹികളായ ബോബി കെ.മാത്യു, സി.വി.അനില്‍കുമാര്‍, എം.ജി.രാജു, ടി.കെ.ശിവന്‍,, ബോബിന മാത്യു, ,ചാര്‍ളി കോശി, ബെന്നി ചേറ്റുകുഴി, റോയ് ചാക്കോ, ജിജി നിക്കോളാസ്, ടി.എസ്.റഷീദ്, അനില്‍ സുനിത, എസ്.ബിജു, റസാക്ക് എരുമേലി,,ടി.സി.സെയ്തുമുഹമ്മദ്, എന്നിവരടക്കം വിവിധ തലങ്ങളിലെ മുന്‍നിര ഭാരവാഹികള്‍ പങ്കെടുത്തു