/sathyam/media/post_attachments/15a86JBlVkCgLXe03iJw.jpg)
കൊച്ചി: കേരള സ്റ്റേറ്റ് ഐ.ടി പാര്‍ക്ക്‌സ് സംഘടിപ്പിക്കുന്ന മാസാന്ത വെബിനാറുകളില്‍ ഇത്തവണ സ്ത്രീകള്‍ക്കായുള്ള സാമ്പത്തിക വിജയ മാതൃകകള്‍ ചര്‍ച്ചയാകും. ജൂണ്‍ 22ന് വൈകിട്ട് നാലു മുതല്‍ അഞ്ചു വരെ നടക്കുന്ന വെബിനാറില്‍ സ്വതന്ത്രമായി സാമ്പത്തിക തീരുമാനങ്ങളെടുക്കാന്‍ വനിതകളെ പ്രാപ്തരാക്കാന്‍ വേണ്ടി രൂപംകൊണ്ട കൂട്ടായ്മയായ വുമണ്‍ ഓണ്‍ വെല്‍ത്ത് കോ- ഫൗണ്ടര്‍ പ്രിയങ്ക ഭാട്യ നേതൃത്വം നല്‍കും. ക്രാണ്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് സി.ഒ.ഒയും വുമണ്‍ ഓണ്‍ വെല്‍ത്ത് മെംബറുമായ മായ വി.ടി മോഡറേറ്ററാകും.
രജിസ്‌ട്രേഷന്: https://bit.ly/3zzGtis