/sathyam/media/post_attachments/eY5XxvEh6vLFz7p8FYLw.jpg)
തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ നൂറാം റാങ്ക് നേടിയ ഐ.ടി ജീവനക്കാരന്‍ കിരണ്‍ പി. ബാബുവിനെ (ഒറാക്കിള്‍, തിരുവനന്തപുരം) പ്രതിധ്വനി ആദരിച്ചു. ടെക്‌നോപാര്‍ക്ക് പാര്‍ക്ക് സെന്ററിലെ മലബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രന്‍ ഉപഹാരം കൈമാറി.
/sathyam/media/post_attachments/6fwR2kpeXnxZ6Oza9atn.jpg)
എന്ത് കൊണ്ട് സിവില്‍ സര്‍വീസ് തെരഞ്ഞെടുത്തതെന്നും ജോലി ചെയ്തു കൊണ്ട് എങ്ങനെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാമെന്നും നേരിട്ട വെല്ലുവിളികളും കിരണ്‍ വിശദീകരിച്ചു. ഇന്റര്‍വ്യൂവിനെ കുറിച്ചുള്ള ജീവനക്കാരുടെ ചോദ്യങ്ങള്‍ക്കും ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നേടിയ കിരണ്‍ വിശദമായി മറുപടി പറഞ്ഞു. പ്രതിധ്വനിയുടെ അഭിനന്ദനങ്ങള്‍ രാജീവ് കൃഷ്ണന്‍ രേഖപ്പെടുത്തി. കിരണ്‍ പഠിച്ച ഫോര്‍ച്യൂണ്‍ ഐ.എ.എസ് അക്കാഡമിയുടെ ഡയറക്ടര്‍ മുനി ദര്‍ശന്‍ സിവില്‍ സര്‍വീസ് പരീക്ഷയെ കുറിച്ചുള്ള ഓറിയന്റേഷന്‍ ക്ലാസെടുത്തു.