ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/2TZqqVagdGKWtYtCDtLt.jpg)
പാലാ: ജനറൽ ആശുപതി അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ മുൻ ഭാഗത്ത് വാഹനങ്ങൾ കയറി ഇറങ്ങി ഉണ്ടായ ചെളിക്കുണ്ട് പാറമക്ക് നിരത്തി നവീകരിച്ചു. അത്യാഹിത വിഭാഗത്തിലേക്കും ഒ.പി.വിഭാഗങ്ങളിലേക്കും എത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് കൂടുതൽ സൗകര്യപ്രദമാക്കുവാൻ പേവിoഗ് ടൈലുകൾ പാകി കൂടുതൽ സൗകര്യപ്രദമാക്കുമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും അറിയിച്ചു. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, കൗൺസിലർമാരായ തോമസ് പീറ്റർ, ബിനു പുളിക്കക്കണ്ടം, വി.സി.പ്രിൻസ്, ലിസി കുട്ടി മാത്യു, ഷീബാജിയോ, സാവിയോ കാവുകാട്ട്, ലീനാ സണ്ണി എന്നിവർ നേതൃത്വം നൽകി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us