/sathyam/media/post_attachments/36smDTKfODDqJpLXPaNh.jpeg)
ഇരിങ്ങാലക്കുട: പ്രശസ്ത പിന്നണി ഗായിക സുജാത മോഹന്‍ റെക്കോര്‍ഡിംഗ് തിരക്കുകള്‍ക്കിടയിലും വര്‍ഷത്തിലൊരിയ്ക്കലെങ്കിലും ഇരിങ്ങാലക്കുട കരുവന്നൂര്‍ പുഴയുടെ തീരത്തുള്ള കാറളം കുമരഞ്ചിറ ഭഗവതിയെ വന്നു തൊഴുന്നത് മുടക്കാറില്ല. തന്‍റെ ജീവിതത്തില്‍ സര്‍വ്വ ഭാഗ്യങ്ങളും കൊണ്ടു വന്നത് ദേവിയുടെ കടാക്ഷമാണെന്ന് വിശ്വസിച്ച് കുമരഞ്ചിറ ഭഗവതിയ്ക്കുള്ള സ്ഥാനം മനസ്സിലെ പ്രാര്‍ത്ഥനകളായി കൊണ്ടുനടക്കുകയാണ് സുജാത. അമ്മ വഴിയില്‍ കുടുംബ ഭരദേവതയാണ് സുജാതയ്ക്ക് കുമരഞ്ചിറ ഭദ്രകാളി.
/sathyam/media/post_attachments/4fAA9jPemkEJX7P2h3u3.jpeg)
ഭര്‍ത്താവ് മോഹനും മകള്‍ ശ്വേതയ്ക്കുമൊപ്പം ക്ഷേത്രം ഭാരവാഹികളെ മുന്‍കൂട്ടി അറിയിച്ചശേഷമാണ് ചെന്നൈയില്‍ നിന്നും സുജാതയും കുടുംബവും കാറളത്ത് എത്താറുള്ളത്. സഹോദരി ബന്ധുകൂടിയായ അന്തരിച്ച ഗായിക, രാധിക തിലകുമൊത്ത ഇവിടെ ദര്‍ശനത്തിനെത്തിക്കൊണ്ടിരുന്നതാണ്. രാധികയുടെ അകാലത്തിലുള്ള വിയോഗം സുജാതയെ മാനസികമായി തളര്‍ത്തിയിരുന്നു. രാധികയുടെ മകള്‍ ദേവിക 2015-ല്‍ സുജാതയ്ക്കൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു. മെയ് മാസത്തില്‍ ഭര്‍ത്താവ് ഡോ. കൃഷ്ണമോഹനോടൊപ്പമാണ് ഒടുവിലെത്തിയത്. ഗായികയുടെ കുടുംബം ക്ഷേത്രത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ നിര്‍ലോഭമായി സഹായിക്കാറുണ്ടെന്ന് മേല്‍ശാന്തി അമ്മാടത്തില്ലത്ത് സതീശന്‍ നമ്പൂതിരി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us