ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസ് കോൺഗ്രസ് ഉപരോധിച്ചു. പൊന്നാനി.. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അനാവശ്യമായി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊന്നാനി ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയും ചെയ്തു. ഉപരോധസമരം എം വി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Advertisment
ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷതവഹിച്ചു. കെ ശിവരാമൻ, ടി കെ അഷ്റഫ്, വി ചന്ദ്രവല്ലി, എ പവിത്രകുമാർ, എൻ പി സേതുമാധവൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് പുന്നക്കൽസുരേഷ്, കെ പി അബ്ദുൽ ജബ്ബാർ, എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, ഹിളർ കാഞ്ഞിരമുക്ക്,ഉണ്ണികൃഷ്ണൻ പൊന്നാനി, സി എ ശിവകുമാർ,ടി പി ബാലൻ എന്നിവർ നേതൃത്വം നൽകി.