തണൽ പെരുമ്പുഴ വായനാദിനം ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച , കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി സമുചിതമായി ആഘോഷിച്ചു.

Advertisment

പെരുമ്പുഴ ബ്രില്യൻസ് സ്കൂൾ ഓഫ് കോച്ചിങ് സെന്ററിൽ വച്ച് നടന്ന പരിപാടി തണൽ സെക്രട്ടറി ഷിബുകുമാർ ഉത്‌ഘാടനം ചെയ്തു. ബ്രില്യൻസ് പ്രിൻസിപ്പൽ ശ്യാം കുമാർ മുഖ്യാതിഥി ആയിരുന്നു.

വായന ദിനത്തോടനുബന്ധിച്ച്  കുട്ടികൾക്കായി ക്വിസ് മത്സരം, വായന മത്സരം തുടങ്ങിയവ സംഘടിപ്പിക്കുകയും, പഠനോപകരണങ്ങൾ കൈമാറുകയും ചെയ്തു.  മത്സരത്തിൽ അവന്തിക റിജു, സുബ്‌ഹാന, പ്രതിഭ എന്നിവർ വിജയികളായി

തണൽ ട്രെഷറർ ശരത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Advertisment