Advertisment

പുന്നത്തൂർ കോട്ടയിലെ ഗജരാജന്മാരുടെ നിയന്ത്രണ, പരിപാലനച്ചുമതല ഇനി വളയിട്ട കൈകളിൽ ;  ലെജുമോൾ മാനേജരായി ചുമതലയേറ്റെടുത്തു

author-image
ജൂലി
Updated On
New Update

publive-image

Advertisment

ഗുരുവായൂർ: ഭൂമിയിൽത്തന്നെ ഏറ്റവും കൂടുതൽ നാട്ടാനകളെ ഒന്നിച്ചുകാണണമെങ്കിൽ ഗുരുവായൂർ ദേവസ്വത്തിന്റെ പുന്നത്തൂർ ആനക്കോട്ടയിൽ എത്തണം എന്നൊരു ചൊല്ലുണ്ട്. 1975-ൽ സ്ഥാപിതമായ ഈ ആനക്കോട്ടയിലെ ഇപ്പോഴുള്ള 44 ആനകളുടെ മേൽനോട്ടം ഇനി ലെജുമോൾ എന്ന വനിതാ മാനേജരുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക. ബുധനാഴ്ച മാനേജരായി ലെജുമോൾ ചാർജ്ജെടുത്തതോടെ ആനക്കോട്ടയുടെ നാൽപ്പത്തേഴ് വർഷ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ ഈ രംഗത്തേയ്ക്ക് എത്തുന്നത് എന്നൊരു കൗതുകം കൂടിയുണ്ട്.

publive-image

ആനക്കാരുടെ കുടുംബത്തിൽ നിന്നാണ് ലെജുമോളുടെ വരവ്. അച്ഛൻ രവീന്ദ്രൻ നായരും ഭർതൃപിതാവ് ശങ്കരനാരായണനും ദേവസ്വത്തിൽ ആനക്കാരായിരുന്നു. ഭർത്താവ് പ്രസാദും മുൻ ആനക്കാരനായിരുന്നു. അതിനാൽ ലെജുമോൾക്ക് മാനേജർ ജോലി ഒരു വലിയൊരാനക്കാര്യമല്ല. ജീവധനം ഡിഎ ഇൻ-ചാർജ് പ്രമോദ് കളരിക്കലിന് മുൻപാകെയാണ് ലെജുമോൾ ബുധനാഴ്ച രാവിലെ ചുമതലയേറ്റത്. സ്ഥാനമൊഴിഞ്ഞ മാനേജർ വി.സി. സുനിൽ കുമാറിൽ നിന്ന് ആനക്കോട്ടയുടെ താക്കോൽ ലെജുമോൾ ഏറ്റുവാങ്ങി.

publive-image

1975-ൽ 21 ആനകളുമായി ആരംഭിച്ച കോട്ടയിൽ ഇപ്പോൾ 44 ആനകളുണ്ട്. നൂറ്റമ്പതിലേറെ ജീവനക്കാർ. അതിൽ ഭൂരിപക്ഷവും ആനക്കാർ തന്നെ. ഗുരുവായൂരപ്പന്റെ ഗജസമ്പത്തിന്റെ നിയന്ത്രണവും പരിപാലനവും ഇനി ലെജുമോളുടെ കൈകളിൽ സുഭദ്രമാകും. 1996 ൽ എൽ.ഡി. ക്ലാർക്കായി ഗുരുവായൂർ ദേവസ്വം സർവ്വീസിലെത്തിയ ലെജുമോൾ മരാമത്ത് വിഭാഗം മാനേജരായിരിക്കെയാണ് ജീവധനവിഭാഗത്തിലെ പുതിയ നിയോഗം. ഡോ. വി.കെ. വിജയൻ ചെയർമാനായ ദേവസ്വം ഭരണസമിതിയുടെ കാലത്താണ് ഈ നിയോഗമെന്നതും ചരിത്രമാകും. പ്രസാദാണ് ലെജുമോളുടെ ഭർത്താവ്. അക്ഷയ് കൃഷ്ണൻ, അനന്തകൃഷ്ണൻ എന്നിവർ മക്കളാണ്.

publive-image

Advertisment