ഗുരുവായൂരിലെ ക്ഷേത്രവാദ്യകലാപഠനക്കളരികളുടെ പ്രവർത്തനം ഇനി മുതൽ കെ.ജി. സ്‌കൂളിൽ

author-image
ജൂലി
Updated On
New Update

publive-image

ഗുരുവായൂർ: ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറു മുതൽ ഒട്ടേറെ സർഗ്ഗധനരായ ക്ഷേത്രവാദ്യകലാകാരന്മാർക്കു ജന്മം നൽകിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഗുരുവായൂർ ദേവസ്വത്തിനു കീഴിലെ ക്ഷേത്രവാദ്യകലാ വിദ്യാലയം. ആറു പഠനക്കളരികളിലായി ചെണ്ട, തിമില, മദ്ദളം, അഷ്ടപദി, കൊമ്പ്, നാഗസ്വരം, തവിൽ, കുറുംകുഴൽ എന്നിവയിൽ ത്രിവത്സരകോഴ്‌സുകളാണ് ഇപ്പോൾ ഇവിടെയുള്ളത്. തുടക്കം പുന്നത്തൂർ കോട്ടയിലും പിന്നീട് മഞ്ചിറ റോഡിലെ മന്ദിരത്തിലുമായി വർഷങ്ങളായി പ്രവർത്തിച്ചിരുന്ന വിദ്യാലത്തിന്റെ പ്രവർത്തനം കഷിഞ്ഞ ദിവസം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ മുൻ കെ.ജി. സ്കൂൾ മന്ദിരത്തിലേക്ക് മാറ്റി.

Advertisment

ദേവസ്വം ഭരണസമിതി അംഗം സി. മനോജ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ പ്രവർത്തനോദ്‌ഘടനം ചെയർമാൻ ഡോ. വി. കെ. വിജയൻ ഭദ്രദീപം തെളിയിച്ചു നിർവ്വഹിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുക്കാനെത്തി. ദേവസ്വത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന കെ.ജി. സ്‌കൂളിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് വാദ്യവിദ്യാലത്തിന്റെ പ്രവർത്തനം ഇവിടേയ്ക്ക് മാറ്റിയത്.

publive-image

കലാപഠനത്തിനൊപ്പം കുട്ടികൾക്ക് ഔപചാരിക സ്‌കൂൾവിദ്യാഭ്യാസവും നൽകുന്നുണ്ട്. ഈ വർഷത്തെ പുതിയ പ്രവേശനത്തോടെ അറുപത്തഞ്ചു വിദ്യാർത്ഥികൾ പഠനത്തിനായി ഇവിടെയുണ്ടാകും. ഉദ്‌ഘാടനച്ചടങ്ങിൽ പബ്ലിക്കേഷൻസ് അസി. മാനേജർ കെ.ജി. സുരേഷ് കുമാർ, വാദ്യകലാ വിദ്യാലയം പ്രിൻസിപ്പാൾ ശിവദാസൻ വടശ്ശേരി, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര, ചുമർചിത്ര പഠനകേന്ദ്രം സീനിയർ ഇൻസ്ട്രക്ടർ നളിൻ ബാബു, എന്നിവർ സന്നിഹിതരായിരുന്നു.

Advertisment