ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
Advertisment
പാലക്കാട് :തപസ്യ കലാ സാഹിത്യ വേദി പാലക്കാട് യൂണിറ്റിന്റെ ആഭിമുഖൃത്തിൽ നാളെ ശനിയാഴ്ച രാവിലെ 9.30 മുതൽ പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ 'കവിയരങ്ങ്' നടത്തുന്നു.പ്രശസ്ത കവി പത്മദാസ് ഉദ്ഘാടനം നിര്‍വഹിക്കും. യുവ കവികൾക്ക് അവരുടെ രചനകൾ അവതരിപ്പിക്കുവാനും പ്രശസ്ത കവികളുമായും സംവദിക്കുവാനുമുള്ള സുവര്‍ണ്ണാവസരമാണിത്.
തിരഞ്ഞെടുക്കുന്ന കവിതകൾ പ്രസിദ്ധീകരണത്തിന് വേണ്ട സഹായം നല്‍കുന്നു. പ്രശസ്ത പിന്നണി ഗാനരചയിതാവും കവിയുമായ എ വി വാസുദേവൻ പോറ്റി കവിയരങ്ങിനു നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.ഫോൺ : 9447350488