Advertisment

ജെ എൽ ജി വായ്പ പദ്ധതിയിൽ സ്വയം തൊഴിൽ സംരംഭത്തിന് ധന സഹായവുമായി സഹകരണ സ്ഥാപനം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
Advertisment
publive-image
പാലക്കാട്‌ :സ്വയം തൊഴിൽ പര്യാപ്തതയിലേക്ക് നാടിനെ നയിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി  യുവതീയുവാക്കൾക്ക് സ്വയം തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക്  ജെ എൽ ജി പദ്ധതിയിൽ വായ്പകൾ അനുവദിച്ചു.സ്വയം തൊഴിലിനായി രൂപീകരിക്കുന്ന ഗ്രൂപ്പുകളാണ് ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ (ജെ എൽ ജി).ബാങ്കിന്റെ ഒരു വർഷക്കാലം നീണ്ട  ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച വിവിധ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമാണിത്.
ജെ എൽ ജി വഴി കൂടുതൽ ധനപരവും സാങ്കേതികവുമായ സഹായങ്ങൾ നൽകി നാടിന്റെ വികസനത്തിൽ  പങ്കാളിയാകുമെന്ന് ബാങ്ക് ഭരണ സമിതി അറിയിച്ചു. ജെ എൽ ജി വായ്പയുടെ ആദ്യ സംരംഭമായി 'സ്മാർട്ട് ഇന്റീരിയൽ ക്ലീനിങ്' എന്ന യൂണിറ്റിന്  വായ്പ നൽകി.ഈ സംരംഭത്തിന്  ആവശ്യമായുള്ള  വാഹനത്തിന്റെ ഫ്ലാഗ് ഓഫ് വ്യാപാരി വ്യവസായി ഏകോപനസമിതി കല്ലടിക്കോട് യൂണിറ്റ് പ്രസിഡന്റ് മുരളി കുമാർ നിർവഹിച്ചു.
ഓഫീസുകൾ, വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയുടെ സമ്പൂർണ്ണ ശുചീകരണ പ്രവർത്തികൾ ആണ് സ്മാർട്ട് ഇന്റീരിയർ ക്ലീനിങ് എന്ന തൊഴിൽ സംരംഭത്തിലൂടെ നിർവഹിക്കുന്നത്. ബാങ്ക് പ്രസിഡന്റ് വി.കെ.ഷൈജു, വൈസ് പ്രസിഡന്റ് ദാവൂദ്.ജെ, ഡയറക്ടർമാരായ കെ.കെ.ചന്ദ്രൻ,യൂസഫ് പാലക്കൽ,ബാങ്ക് സെക്രട്ടറി ബിനോയ്‌ ജോസഫ്,വ്യാപാരിവ്യവസായി യൂണിറ്റ് ജന. സെക്രട്ടറി നവാസ് അലി,തുടങ്ങിയവർ പങ്കെടുത്തു.
Advertisment