/sathyam/media/post_attachments/V9bZoRUCQgE8fHQXw8C3.jpeg)
പാലക്കാട്∙ പ്രസ് ക്ലബ്ബും റോയ് ഫിലിപ് സുഹൃദ് വേദിയും ചേർന്നു സംഘടിപ്പിച്ച റോയ് ഫിലിപ്പ് അനുസ്മരണം വി.കെ.ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. പത്രധർമം മുറുകെപ്പിടിച്ച മാധ്യമ പ്രവർത്തകനായിരുന്നു മലയാള മനോരമ പത്തനംതിട്ട സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ റോയ് ഫിലിപ് എന്ന് എംപി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നഹ അധ്യക്ഷത വഹിച്ചു.
മലയാള മനോരമ പാലക്കാട് കോ ഓർഡിനേറ്റിങ് എഡിറ്റർ സുരേഷ് ഹരിഹരൻ, പ്രസ് ക്ലബ് സെക്രട്ടറി മധുസൂദനൻ കർത്താ, മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ എസ്.അമൽ രാജ്, മാതൃഭൂമി മീഡിയ സൊലൂഷൻസ് സീനിയർ മാനേജർ ആർ.സി.മോഹൻദാസ്, ജോബി വി.ചുങ്കത്ത്, നിഖിൽ കൊടിയത്തൂർ, ടോപ്പ് ഇൻ ടൗൺ രാജു, ഡോ.എൻ.ശുദ്ധോദനൻ, എൻ.രമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.