/sathyam/media/post_attachments/hZJpTdfpJZfOOAaeaUmw.jpg)
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ക്യാമ്പസ്സില്‍ നിന്ന് ട്രെയിനിങ് കഴിഞ്ഞ് പുറത്തിറങ്ങിയ സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരഭകരുടെ ഉത്പനങ്ങള്‍ ആഭ്യന്തര വിപണിയുടെ തലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി മീറ്റപ്പ് 2022 ന് എറണാകുളം കളമശ്ശേരി കീഡ് ക്യാമ്പസില്‍ ഇന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.
കീഡ് ക്യാമ്പസ്സില്‍ നിന്ന് പരിശീലനം നേടിയ സംരഭകരുടെ മികവും നൈപുണ്യവും വ്യവസായ സമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമായിരിക്കും കമ്മ്യൂണിറ്റി മീറ്റപ്പ് . കമ്മ്യൂണിറ്റി മീറ്റപ്പ് 2022 -ല്‍ പങ്കെടുക്കാന്‍ 40ല്‍ പരം എം.എസ്.എം.ഇ യൂണിറ്റുകളെ തെരെഞ്ഞെടുത്തിട്ടുണ്ട്. ഇവരുടെ ഉത്പനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും, വിപണി സാധ്യതകള്‍, ബ്രാന്‍ഡിംഗ്, പാക്കേജിങ്, ലോജിസ്റ്റിക് മാനേജന്റ്, ഇകോമേഴ്‌സ് സാധ്യതകള്‍ എന്നിവയെ കുറിച്ച് മനസിലാക്കാനും പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും.
ഭക്ഷ്യ സംസ്‌കരണം, ടെകക്‌സ്‌റ്റൈല്‍സ്, ഹെല്‍ത്ത് & വെല്‍നെസ്സ്, വിവിധ തരം സര്‍വീസുകള്‍ തുടങ്ങിയവ ഉള്‍പെടുത്തികൊണ്ടുള്ള ഉത്പന്നങ്ങള്‍ മീറ്റപ്പില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 11.00 മുതല്‍ വൈകിട്ട് 3.30 വരെ പൊതുജനങ്ങള്‍ക്ക് മേള സന്ദര്‍ശിക്കാം. ഫ്ലിപ്പ്കാര്‍ട്ട്, ഹീല്‍, ഫ്രഷ് ടു ഹോം തുടങ്ങിയ വന്‍ കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളും മീറ്റപ്പിന്റെ ഭാഗമായി നടക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us