കൊട്ടാരക്കരയിൽ യുവ അഭിഭാഷക വീടിനുള്ളിൽ മരിച്ച നിലയിൽ ; ദുരൂഹതയെന്ന് കുടുംബം

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷക വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്ടമിയാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി.ഇരുപത്തിയഞ്ചുകാരിയായ അഷ്ടമിയെ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

Advertisment

സംഭവ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വൈകിട്ട് വീടിന് പുറത്ത് നിന്ന് അഷ്ടമി ഫോണിൽ സംസാരിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. പിന്നീട് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപോയെന്നും അയൽവാസികൾ പറയുന്നു.

സംഭവത്തിൽ ദുരൂഹതയാരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. അഷ്ടമിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണ്‍ രേഖകൾ പരിശോധിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

Advertisment