കൂവപ്പടി ഗണപതി ക്ഷേത്രത്തിലും അയ്മുറി ശിവക്ഷേത്രത്തിലും സാന്ദ്രാനന്ദം സത്സംഗ സമിതിയുടെ രാമായണമാസാചരണം

author-image
ജൂലി
Updated On
New Update

publive-image

കൂവപ്പടി: കർക്കടകത്തിലെ രാമായണമാസാചരണത്തെക്കുറിച്ച് കൂടിയാലോചിക്കുന്നതിനായി
സാന്ദ്രാനന്ദം സത്സംഗസമിതിയുടെ കൂടിയാലോചനാഗോഗം നടന്നു. പ്രസിഡന്റ് എൻ. ചന്ദ്രമതിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവർത്തകരെല്ലാം പങ്കെടുത്തു. കൂവപ്പടി ശ്രീമഹാഗണപതി ക്ഷേത്രത്തിലും അയ്മുറി ശ്രീമഹാഗണപതി ക്ഷേത്രത്തിലും കർക്കടകം ഒന്നു മുതൽ പതിഞ്ചംഗസംഘം നിത്യപാരായണത്തിലേർപ്പെടും.

Advertisment

കൊവിഡ് കാലത്തിനു ശേഷമുള്ള ഈ ഒത്തുകൂടൽ സമിതിയ്ക്ക് കൂടുതൽ പ്രവർത്തനോത്സുകത നൽകുമെന്ന് അംഗങ്ങൾ പറഞ്ഞു. സെക്രട്ടറി ചന്ദ്രിക കരുണാകരൻ പിള്ള നന്ദി പറഞ്ഞു.

Advertisment