നിയമലംഘകര്‍ ജാഗ്രതൈ! ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളിലൂടെ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്; കൊല്ലം ജില്ലയില്‍ ആകെ 51 കാമറകള്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളിലൂടെ മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. സാങ്കേതിക തടസം ഉള്ളതിനാൽ പിഴ ഈടാക്കുന്ന നടപടികൾ ഒരാഴ്ചകൂടി വൈകും.

Advertisment

കെൽട്രോണിന്റെ സോഫ്ട്വെയർ, കേന്ദ്ര സർക്കാരിന്റെ സോഫ്ട്വെയറുമായി ലിങ്കാകാത്തതാണ് പിഴ ഈടാക്കുന്നതിനുള്ള തടസം.

കഴിഞ്ഞ മേയ് ഒന്ന് മുതൽ കാമറകള്‍ പ്രവർത്തിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. തിരുവനന്തപുരത്തെ കേന്ദ്ര കൺട്രോൾ റൂമിനെ ബന്ധിപ്പിച്ച് എല്ലാ ജില്ലകളിലും ജില്ലാതലകൺട്രോൾ റൂമുകളുമുണ്ട്. കൊട്ടാരക്കരയിലാണ് ജില്ലയിലെ കൺട്രോൾ റൂം. ജില്ലയിൽ 51 കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

Advertisment