/sathyam/media/post_attachments/IUzugaX6bW2g4JNrg0QI.jpg)
കൊല്ലം: വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സ്‌റ്റുഡന്‍സ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി. യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ബസ് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ബസില്‍ തിരക്ക് ഒഴിവാക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്‌ടിക്കും. സമാന്തര വിദ്യാഭാസം നടത്തുന്നവര്‍ക്ക് തുടര്‍ന്നും കണ്‍സഷന്‍ നല്‍കും. കണ്‍സഷന്‍ ഉറപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കും. സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണം.
പെര്‍മിറ്റ് പരിധിവരെ മാത്രം സര്‍വീസ് ഉറപ്പാക്കാന്‍ നടപടിയുണ്ടാകുമെന്ന് ആര്‍.ടി.ഒ. ഡി. മഹേഷ് വ്യക്‌തമാക്കി. ഡെപ്യൂട്ടി കലക്‌ടര്‍ എഫ്. റോയ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് അഡീഷണല്‍ എസ്.പി. സോണി ഉമ്മന്‍കോശി, ജോയിന്റ് ആര്‍.ടി.ഒമാരായ വി. സുരേഷ്‌കുമാര്‍, ശരത്‌ചന്ദ്രന്‍, ഷീബ രാജീവ്, എം. അനില്‍കുമാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍, കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്‌ഥര്‍, പ്രൈവറ്റ് ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us