അഗ്നിപഥിനെതിരെ പൊന്നാനിയിൽ ഉപവാസ സമരം നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

പൊന്നാനി : പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ അഗ്നിപദിനെതിരെ ഉപവാസസമരം നടത്തി. ഇന്ത്യൻ സൈന്യത്തിൽ രാഷ്ട്രീയ സ്വാധീനം ചെലുത്തി രാഷ്ട്രീയക്കാരെ ഉൾപ്പെടുത്തുവാൻ നടത്തുന്ന കേന്ദ്രസർക്കാർ നടപടി ദോഷം ചെയ്യുമെന്ന് മുൻ എം പി സി ഹരിദാസ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

Advertisment

publive-image

ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു.വി സയ്ദ് മുഹമ്മദ് തങ്ങൾ, എം വി ശ്രീധരൻ മാസ്റ്റർ, കെ ശിവരാമൻ, ടി കെ അഷ്റഫ്,വി ചന്ദ്രവല്ലി, എൻ എ ജോസഫ്, സിദ്ദീഖ് പന്താവൂർ,കെ എം അനന്തകൃഷ്ണൻമാസ്റ്റർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment