New Update
/sathyam/media/post_attachments/Rj8c2SsPf5i210uLrsi0.jpeg)
പെരുമ്പാവൂർ: അൻപത്തേഴ് വർഷക്കാലമായി പെരുമ്പാവൂരിലെ കലാസാംസ്കരിക രംഗത്തെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന പെരുമ്പാവൂർ ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നാടകനടനും അറിയപ്പെടുന്ന ചമയകലാകാരനുമായ അയ്മുറി വേണുതിരഞ്ഞെടുക്കപ്പെട്ടു. ആയിരത്തില്പരം അംഗങ്ങളുള്ള സൊസൈറ്റിയുടെ രണ്ടുവർഷ ഭരണസമിതിയിലേയ്ക്ക് വാശിയേറിയ തിരഞ്ഞെടുപ്പാണ് ഇത്തവണ നടന്നത്.
Advertisment
ചൈത്രം ബാബു, അഡ്വ. എം.കെ. ജയപാലൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ബാബു കാഞ്ഞിരക്കോട്ടിൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് വിജയിച്ചു. വരാഹൻ എച്ച്., ആർ. ഉദയൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരാകും. എസ്. ജയചന്ദ്രനാണ് ട്രഷറർ. ഷാജി സരിഗ, സണ്ണി തുരുത്തിയിൽ, അഡ്വ. ജിജോബാൽ, അഡ്വ. വർഗ്ഗീസ് മൂലൻ, ബിജോയ് വർഗീസ്, ടി.എൻ. മുരളീധരൻ, കെ. രാമചന്ദ്രൻ, എം.ബി. വേണു, പി.എൻ. വിനയൻ, എസ്. ഷറഫ് എന്നിവർ പുതിയ ഭരണസമിതിയിലുണ്ടാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us