/sathyam/media/post_attachments/uho7ELS3LlpnhUkCzRRI.jpg)
ചാത്തന്നൂർ: അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് മധ്യമേഖല എക്സിക്യൂട്ടീവ് ഡയറക്റുടെ ചുമതല നല്കികൊണ്ട് സി എം ഡിയുടെ ഉത്തരവ്. എ ടി ഒ യും എറണാകുളം ക്ലസ്റ്റർ ഓഫീസറുമായ സാജൻ വി സ്കറിയ യ്ക്കാണ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല. ഈ ചുമതലയ്ക്ക് പുറമേ എറണാകുളം ജില്ലയിൽ നിന്നുള്ള സൂപ്പർ ക്ലാസ്സ് സർവീസുകളുടെ അധികമായി നല്കിയിട്ടുണ്ട്. ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസർമാരെ അവഗണിച്ചു കൊണ്ടാണ് ഡിറ്റി ഒ യിലും താഴ്ന്ന പദവിയിലുള്ള എ ടി ഒ യ്ക്ക് ഇ.ഡി.യുടെ ചുമതല നല്കിയത്.
മധ്യമേഖലയിൽ കെ എസ് ആർ ടി സി യ്ക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഇല്ലാതായിട്ട് കാലമേറെയായി. ഡി.റ്റി. ഒ മാർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറുടെ കൂടി ചുമതല നല്കുകയാണ്. നിലവിൽ മധ്യമേഖല എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയും എറണാകുളം ജില്ലയിലെ സൂപ്പർ ക്ലാസ് സർവീസുകളുടെയും ചുമതല വഹിക്കുന്നത് ഡി റ്റി ഒ സെബി കെ. ടി യായിരുന്നു. അദ്ദേഹം അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ജൂനിയറായ ഉദ്യോഗസ്ഥന് ഇ.ഡി.യുടെ ചുമതല കൊടുത്തത്.
പത്തനംതിട്ട ക്ലസ്റ്റർ ഓഫീസറും ഭരണപരവും ധനപരവുമായ ചുമതലകളുമുണ്ടായിരുന്ന എടി ഒ,കെ.കെ. ബിജിയ്ക്കും ചികിത്സാർത്ഥം അവധി അനുവദിച്ചു. അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസറായ എടി ഒ സാം . കെ.ബി.ക്ക് പകരം ചുമതല നല്കി. ഭരണപരവും ധനപരവുമായ ചുമതലകൾക്ക് പുറമേ പത്തനംതിട്ട റാന്നി, കോന്നി എന്നി യൂണിറ്റുകളുടെ അധിക ചുമതലയും സാം.കെ.ബി.യ്ക്ക് നല്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us