ദേശീയതലത്തിൽ സ്വർണ്ണമെഡൽ തിളക്കത്തിൽ കുളത്തൂമണ്ണിലെ ദേവപ്രിയ ദിലീപ്

author-image
ജൂലി
Updated On
New Update

publive-image

പത്തനംതിട്ട: ജമ്മു കശ്മീരിലെ ശ്രീനഗർ ദാൽ തടാകത്തിൽ വച്ച് ജൂൺ 20 മുതൽ 26 വരെ നടന്ന ഇരുപത്തിമൂന്നാമത് സബ്ബ് ജൂനിയർ ദേശീയ തുഴച്ചിൽ മത്സരത്തിൽ സ്വർണ്ണമെഡൽ നേടി നാടിനഭിമാനമായി മാറിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ കുളത്തുമൺ സ്വദേശി ദേവപ്രിയ ദിലീപ്. നാട്ടിലെ ശിവ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബിലെ സജീവാംഗമായ ദേവപ്രിയ ആലപ്പുഴ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പുന്നമടക്കായലിൽ ആണ് പരിശീലനം നേടി ശ്രീനഗറിലേയ്ക്കു മത്സരത്തിനു പോയത്.

Advertisment

കേരളത്തെ നാഷണൽ സബ് ജൂനിയർ റോവിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ്ക്കാനായി കൂടെ തുഴഞ്ഞത് തൃശ്ശൂരിൽ നിന്നുള്ള മത്സരാർത്ഥിയായ അരുന്ധതിയായിരുന്നു. ആലപ്പുഴ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പുന്നമടക്കായലിലായിരുന്നു തുഴച്ചിൽ പരിശീലനം. ആലപ്പുഴ എസ്.ഡി.വി. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ ദേവപ്രിയയ്ക്ക് 2021-ൽ പൂനെയിൽ നടന്ന ജൂനിയർ വിഭാഗം മത്സരത്തിൽ വെങ്കലം ലഭിച്ചതോടെയാണ് സ്വർണ്ണം ലക്ഷ്യമിട്ടുകൊണ്ടുള്ള കഠിന പരിശീലനം തുടങ്ങിയത്. ദിവസവും രാവിലെ 5 മുതൽ 8 വരെയും വൈകിട്ട്‌ നാലിന് ശേഷവും ദേവപ്രിയ പരിശീലനത്തിനായി പുന്നമടക്കായലിൽ ഉണ്ടാകുമായിരുന്നു.

ആലപ്പുഴ ജില്ലാ സ്പോർട്ട് കൗൺസിലിന്റെ നേതൃത്വത്തിൽ നാലു വർഷമായി സ്ഥിരോത്സാഹത്തോടെയുള്ള പരിശീലനം ഇത്തവണ ലക്ഷ്യം കണ്ടു. സ്പോർട്സിലും പഠനത്തിലും ഒരുപോലെ മിടുക്കിയാണ് ദേവപ്രിയ. പ്ലസ് 2 പരീക്ഷയിൽ 80% മാർക്ക് നേടി. പത്തനംതിട്ട ജില്ലയിൽ നിന്നും 2 കുട്ടികൾക്കു മാത്രമാണ് റോവിംഗിൽ സെലക്ഷൻ കിട്ടിയത്. കോന്നി അമൃത വിദ്യാലയത്തിൽ 9-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് തുഴച്ചിൽ പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം ദിലീപ് അതിരുങ്കലിന്റെയും പ്രശാന്തയുടെയും മകളാണ്. ദീജിത്താണ് സഹോദരൻ.

Advertisment