/sathyam/media/post_attachments/RJE8VaXmCgWCUWCc1YFS.jpeg)
ചാത്തന്നൂർ: ഭർത്താവിനോപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം. ഭർത്താവ് രക്ഷപെട്ടു. വടക്കേവിള മുളളുവിള കൊച്ചു കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്ത് പ്രസാദം വീട്ടിൽ പ്രസാദിന്റെ ഭാര്യ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന
ശൈലജ പ്രസാദ് (45 )ആണ് മരിച്ചത്.
ദേശിയപാതയിലെ ചാത്തന്നൂർ ഇത്തിക്കര പാലത്തിന് കിഴക്ക് ഭാഗത്ത്
ഇന്ന് രാവിലെ ഒമ്പതേകാലോടെയായിരുന്നു അപകടം. കൊട്ടിയം ഭാഗത്ത് നിന്നും ചാത്തന്നൂർ ഭാഗത്തേക്ക് വന്ന ബൈക്കിൽ അതേ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. കാർ ഇടിച്ചു നിലത്ത് വീണ ഷൈലജയെ മറ്റൊരു കാർ കൂടി ഇടിക്കുകയായിരുന്നു.
ഷൈലജസംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.ഷൈലജയുടെഭർത്താവ് ഒരാഴ്ച മുമ്പാണ് ഗൾഫിൽ നിന്നും വന്നത്. ഭർത്താവിനൊടൊപ്പം പരവൂരിലുള്ള ബന്ധുവീട്ടിലേക്ക് പോകവെയായിരുന്നു അപകടം
അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശിയപാതയിൽഗതാഗതം സ്തംഭിച്ചു. ചാത്തന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: പ്രവീൺ, പ്രവീണ മരുമകൾ: കൈകേയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us