ടോൾ ബൂത്തുകൾ നോക്കുകുത്തികൾ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: നഗരത്തിൻ്റെ ഹൃദയഭാഗമായ വിക്ടോറിയ കോളേജ് ജങ്ങ്ഷൻ ,ബി. ഒ.സി.റോഡ്., വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ മന്തക്കാട് എന്നിവടങ്ങളിലെ ടോൾ ബൂത്തുകൾ നോക്കുകുത്തികളും സാമൂഹ്യ വിരുദ്ധരുടെ താവളവുമായി മാറിയിട്ട് വർഷങ്ങൾ ആയെങ്കിലും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചീട്ടുള്ളത്. അവ പൊളിച്ചുനീക്കാൻ ഇതുവരെയായിട്ടും നടപടി ആയിട്ടില്ല. വാർത്തകൾ തുടരെ തുടരെ വരുന്നുണ്ടെങ്കിലും അവയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.

Advertisment

ഇത് ജനങ്ങളെ വിഢികളാക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ടെങ്കിലും അതൊന്നും ജനങ്ങളുടെ നികുതി പണം കൊണ്ട് ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥ ഈ നാം പേച്ചികൾ വകവെക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.ജനങ്ങളുടെ വോട്ടു വാങ്ങി ജനപ്രതിനിധികളായവരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും വോട്ടർമാർ പറയുന്നു. നിസാരമായഇത്തരം സാമൂഹ്യ വിപത്തിനെതിരെ പ്രതികരിക്കാൻ പോലും സമയം കണ്ടെത്താത്ത ജനപ്രതിനിധികൾക്കായി വോട്ടു ചെയതത് അബദ്ധമായെന്ന് പല വോട്ടർമാരും ഇപ്പോൾ ചിന്തിക്കുകയാണത്രെ.

Advertisment