ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/jvltEZ2o63yPQxBfYTD5.jpeg)
എല്ലാ വ്യത്യസ്ഥതകളേയും ഒന്നായി നിർത്തുന്നതാണ് സനാതന ധർമ്മമെന്ന് സംവിധായകൻ മേജർ രവി. ഭിന്നിച്ചു നിൽക്കുമ്പോൾ ഇടയിൽ കയറി കളിക്കാൻ സ്ഥലം ഉണ്ടാക്കി നൽകുന്നതാണ് രാഷ്ട്രീയം . അഗ്നിവീർ പദ്ധതിയെക്കുറിച്ച് താൻ ഉയർത്തിയ ആശങ്ക ഇന്ന് പലരും തിരിച്ചറിയുന്നുണ്ട്. ആശങ്ക പങ്കുവെച്ചതിന് തനിക്ക് കിട്ടിയ വിമർശനത്തെ വലിയ രീതിയിൽ സമൂഹം പ്രതിരോധിച്ചു.
Advertisment
രാഷ്ട്രത്തിന് നേരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിൽ തനിക്ക് രണ്ടഭിപ്രായമില്ല എന്നും അദ്ദേഹം പറഞ്ഞു.സനാതന സേവാ സൊസൈറ്റിയുടെ അംഗത്വവിതരണ ക്യാമ്പയിൻ പിരായിരി മഹിമാ നഗർ പത്മ ഹാരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സോമസുന്ദരൻ, പി മോഹനൻ, ശ്യാംചെയ്തന്യ, കേണൽ കെ പി സുധീർ, എം ഗോപാലകൃഷ്ണൻ,അയ്യഴി ജയപ്രകാശ്, വേണുഗോപാലൻ, പ്രസാദ്, എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us