/sathyam/media/post_attachments/1bT40kN9mh94ZJKxtSIj.webp)
തിരുവനന്തപുരം: ജൂൺ മാസം ഇന്ന് അവസാനിക്കുമ്പോഴും മെയ് മാസത്തെ ശമ്പളം ലഭിക്കാതെ കെഎസ്ആർടിസി ജീവനക്കാർ. ഇന്നലെ വരെ എല്ലാവിഭാഗം ജീവനക്കാർക്കും ശമ്പളം നൽകിയിട്ടില്ല. കഴിഞ്ഞ മാസം 193 കോടിയിലധികം രൂപ വരുമാനമുണ്ടായിട്ടും മുൻ ധാരണ പ്രകാരമാണ് സർക്കാർ ശമ്പളം വിതരണം ചെയ്യാത്തത്.
ഭരണാനുകൂല സംഘടനകളിൽ നിന്നുൾപ്പെടെ അതിശക്തമായ പ്രക്ഷോഭം ഉയർന്നതോടെ ആദ്യഘട്ടത്തിൽ കണ്ടക്ടർ, ഡ്രൈവർ വിഭാഗതതിലുള്ളവർക്ക് ശമ്പളം നൽകി. ജീവനക്കാരുടെ പ്രതിഷേധം ഇതോടെ തണുക്കുമെന്നായിരുന്നു സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ മുഴുവൻ ജീവനക്കാരുടെയും ശമ്പള പ്രതിസന്ധി പരിഹരിക്കാത്തതിനാൽ സിഐടിയു സംഘടനയടക്കം പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ പത്തു ദിവസങ്ങൾക്കു ശേഷം മിനിസ്റ്റീരിയൽ വിഭാഗത്തിന് ശമ്പളം നൽകുകയായിരുന്നു. എന്നാൽ മെക്കാനിക്കൽ ജീവനക്കാർക്ക് എന്ന് ശമ്പളം നൽകാനാവുമെന്നു പറയാൻ പോലും ഇപ്പോഴും സർക്കാരിനാവുന്നില്ല.
സർക്കാർ ബോധപൂർവ്വം സൃഷ്ടിച്ച പ്രതിസന്ധി മാത്രമാണ് ഇപ്പോഴുള്ളതെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ ഏതു തരത്തിലും ജീവനക്കാരെ പ്രകോപിപ്പിച്ച് പണിമുടക്കിലേക്ക് തള്ളിവിട്ട് സ്ഥാപനത്തെ ഇഷ്ടക്കാർക്ക് തീറെഴുതാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ശമ്പള പ്രതിസന്ധിയെന്ന് സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us