ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Advertisment
സംസ്കൃതം വ്യാകരണ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. കെ. എസ്. മീനാംബാൾ എഴുതി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രസിദ്ധീകരിച്ച 'ഭൂഷണസാരശോഭ' യുടെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു. അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ ചേർന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം ഡോ. എം. മണിമോഹനൻ അധ്യക്ഷനായിരുന്നു.
സംസ്കൃത വ്യാകരണ വിഭാഗം ഫാക്കൽട്ടി ഡീൻ ഡോ. പി. നാരായണൻ നമ്പൂതിരി ആദ്യ പ്രതി ഏറ്റുവാങ്ങി. സിൻഡിക്കേറ്റ് അംഗം പി. വി. രാമൻകുട്ടി, സംസ്കൃതം വ്യാകരണ വിഭാഗം അധ്യക്ഷ ഡോ. യമുന കെ.,ഡോ. കെ. എസ്. മീനാംബാൾ, ഡോ. സി. എച്ച്. സത്യനാരായണ, ഡോ. ജിനിത കെ. എസ്. എന്നിവർ പ്രസംഗിച്ചു.