/sathyam/media/post_attachments/D2EEySsAYadkLScqR481.jpeg)
കാലടി: സംസ്ഥാനത്തെ സ്പോർട്ട്സ് വകുപ്പിന്റെ ഉന്നത പദവികളിൽ ഒന്നായ ടെക്നിയ്ക്കൽ ഓഫീസറായി രാജ്യാന്തര പ്രശസ്തനായ ജൂഡോ താരം ജെ. ആർ. രാജേഷ് നിയമിതനായി. പതിനാലു ജില്ലകളുടെയും സ്പോർട്ട്സ് പ്രോജക്റ്റുകളുടെ നിയന്ത്രണാധികാരം ഇനി കാലടി കാഞ്ഞൂർ പുതിയേടം സ്വദേശിയായ ജെ. ആർ. രാജേഷിനാണ്. എറണാകുളം ജില്ലാ സ്പോർട്ട്സ് ഓഫീസർ പദവിയിൽ നിന്നുമാണ് സംസ്ഥാന തലത്തിലേയ്ക്ക് ഉയർത്തപ്പെട്ടത്. ജൂഡോയിലെ രാജ്യാന്തര റഫറിമാരിൽ ഇന്ത്യയിൽ നിന്നുളള നാലു പേരിൽ ഒരാളാണ് ഇദ്ദേഹം. ദക്ഷിണേന്ത്യയിൽ നിന്നുളള ഏക റഫറി കൂടിയാണ്. 2010-ലാണ് ഇന്റർനാഷണൽ റഫറി ലൈസൻസ് ലഭിച്ചത്.
/sathyam/media/post_attachments/Q3O1zdwTzYpDP0nwmhOq.jpeg)
ജൂഡോ വേൾഡ് ചാമ്പ്യൻഷിപ്പ്, ഏഷ്യൻ ജൂഡോ ചാമ്പ്യൻഷിപ്പ് എന്നിവ ഉൾപ്പെടെ നിരവധി രാജ്യാന്തര മത്സരങ്ങൾ രാജേഷ് നിയന്ത്രിച്ചിട്ടുണ്ട്. കൊച്ചിയിൽ നടന്ന ഏഷ്യൻ കേഡറ്റ് ആന്റ് ജൂനിയർ ചാമ്പ്യൻഷിപ്പിന്റെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു. ദേശീയ ജൂഡോ മാച്ച് ചെയർമാനുമാണ്. പുതിയേടം ജയശ്രീ നിവാസിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രവിന്ദ്രനാഥിന്റെയും, പുതിയേടം ശക്തൻ തമ്പുരാൻ മെമ്മോറിയൽ യു.പി. സ്‌ക്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് അല്ലിയുടെയും മകനാണ്. ഭാര്യ താര, പുതിയേടത്ത് അദ്വൈതം സ്‌ക്കൂൾ ട്യൂഷൻ സെന്റർ നടത്തുന്നു. മക്കൾ: അദ്വൈത, ആയുഷ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us