/sathyam/media/post_attachments/VVFz0Jh9haoBYCpGqJEl.jpg)
കൊല്ലം: ദേശീയപാത 66 ആറുവരി യാക്കുന്നതിന്റെ ഭാഗമായി ഏറ്റെട്ടു ക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾ എ ത്രയുംവേഗംപൊളിച്ചുനീക്കണമെന്ന് ഉടമകൾക്ക് കളക്ടറുടെ അന്ത്യ ശാസനം.
രണ്ട് മാസമായി പൊളിക്കൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെ 20 ശതമാനം മാത്രമാണ് പൂർത്തിയായത്. കഴിഞ്ഞ ദിവസം തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള സംഘമിറങ്ങി കെട്ടിടം ഉടമകളെ കണ്ട് എത്രയും വേഗംപൊളിച്ചുനീക്കാൻ ആവശ്യപ്പെട്ടു. തയ്യാറായില്ലെങ്കിൽ അടു ത്തയാഴ്ചയോടെ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ കരാർ കമ്പനികളെ ഉപയോഗിച്ച് കെട്ടിടം പൊളിച്ച് നീക്കും.
പൊളിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ ശേഖരിക്കുന്നതിനാണ് ഉടമകൾക്ക് പൊളിക്കാൻ അനുവാദം നൽകിയത്. വീടുകളും മതിൽക്കെട്ടുകളും വലിയ അളവിൽ പൊളിച്ചിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളാണ് ഇനിയും കൂടുതലായിപൊളി ക്കാനുള്ളത്.
കെട്ടിടങ്ങൾ നീക്കിയ ഭാഗം മണ്ണിട്ട് നികത്തി തുടങ്ങി. വൈകാതെ പൈപ്പ് ലൈനുകളും വൈദ്യതി, ഇന്റർനെറ്റ് കേബിളുകളും മാ റ്റിത്തുടങ്ങും. ഇതിന് പിന്നാലെ ഓട നിർമ്മാണം തുടങ്ങും. സമാന്തര മായി പാലം നിർമ്മാണവും ആരംഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us