/sathyam/media/post_attachments/SVKK2q2N8XOzOk4vSJ5C.jpeg)
പെരുമ്പാവൂർ: സംസ്ഥാന വനംവകുപ്പിന്റെ വനമഹോത്സവത്തിന്റെ ഭാഗമായി എറണാകുളത്തെ സോഷ്യൽ ഫോറസ്ട്രി വിഭാഗവുമായി സഹകരിച്ച് പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിൽ ശലഭോദ്യാനം തുറന്നു. പരിസ്ഥിതി ബോധവത്കരണത്തിനും പുതുതലമുറയ്ക്ക് സസ്യശാസ്ത്രത്തോട് ആഭിമുഖ്യം വളർത്തുന്നതിനും ഔഷധസസ്യങ്ങളടക്കം നട്ടുപരിപാലിയ്ക്കാൻ തുടങ്ങിയിരിക്കുകയാണ് കോളേജിലെ
സസ്യശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ നാഷണൽ സർവ്വീസ് സ്‌കീം വിദ്യാർത്ഥിനികൾ.
/sathyam/media/post_attachments/CHr4tTrwMYuoqxDMexEG.jpeg)
എറണാകുളത്തെ സാമൂഹിക വനവത്കരണ വിഭാഗം ഡി.എഫ്.ഓ. എ. ജയമാധവൻ കോളേജിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു സംസാരിച്ചു. ശലഭോദ്യാനത്തിന്റെ ഉദ്‌ഘാടനം പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി. എം. സക്കീർ ഹുസ്സൈൻ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ആനി മാർട്ടിൻ, റിട്ട. ഐ.എഫ്.എസ്. ഓഫീസർ ഉണ്ണികൃഷ്ണൻ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സിന്ധുമതി സി.ആർ., പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് ഡോ. കെ. വിനീത്കുമാർ, സസ്യശാസ്ത്ര വിഭാഗം മേധാവി റീമി സാറാ മത്തായി, ഗോപിക വിജയൻ തുടങ്ങിയവർ പങ്കെടുത്തു.