കുട്ടികൾ കച്ചവടസംസ്കാരത്തിന്റെ ഇരകളാകരുത് :കെ എം വർഗീസ്

New Update

publive-image

മോനിപ്പള്ളി :ഭക്ഷ്യവസ്തുക്കളുടെ ഉത്പാദകരായ വൻകിട കുത്തക കമ്പനികളുടെ വിപണന തന്ത്രങ്ങൾക്ക് കുട്ടികൾ ഇരയാക്കപ്പെടരുതെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറംസംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. നിലവാരം കുറഞ്ഞ ഭക്ഷണ പാനിയങ്ങളുടെ ആഗോള വിപണിയായി രാജ്യം മാറിയെന്നും ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന അലംഭാവം കുറ്റകരമാണെന്നും ഫോറം മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂൾ ഹാളിൽ സംഘടിപ്പിച്ച സുഭക്ഷിത സമൂഹം,സുരക്ഷിത കേരളം ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കൊണ്ട്അദ്ദേഹംഅഭിപ്രായപ്പെട്ടു.

Advertisment

സംസ്ഥാന കമ്മിറ്റി അംഗം ജോഷിബാ ജയിംസ് അധ്യക്ഷത വഹിച്ചു.പ്രതിഭാസംഗമം ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണീസ് പി സ്റ്റീഫനും കുഞ്ഞിളം കയ്യിൽ സമ്മാനപരിപാടി ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഡോ.സിന്ധുമോൾ ജേക്കബ്ബും ഉദ്ഘാടനം ചെയ്തു.അധ്യാപകരെ ഫാദർ മാത്യു ഏറ്റിയേപ്പള്ളിലും വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പി റ്റി എ അംഗങ്ങളെ പേരെന്റ്സ് ഫോറം സ്റ്റേറ്റ് കോ- ഓർഡിനേറ്റർ വി എം മോഹൻദാസും കർഷകരെ വൈസ് പ്രസിഡന്റ്‌ യു ഐസക്കും ആദരിച്ചു.

ഭക്ഷ്യസുരക്ഷാ സന്ദേശ പ്രതിജ്ഞ സംസ്ഥാന കമ്മിറ്റി അംഗം ഡോ.പ്രവീണ അഭിജിത് ചൊല്ലിക്കൊടുത്തു.ശ്രീനി തങ്കപ്പൻ,കെ കെ രാധാകൃഷ്ണൻ,റ്റി വൈ ജോയി,റോയി ജേക്കബ്,റെജി അലക്സ്,ഷാജു ജോസഫ് സൗമ്യ ബിനു,സിജി മാത്യു,മനോജ്‌ കെ എസ് മനോജ്‌,ഷൈല സജീവ്,സൂര്യ സുധീഷ് തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി എം ബെന്നി സ്വാഗതവും താലൂക്ക് വൈസ് പ്രസിഡന്റ്‌ റ്റി കെ രാജേഷ് കൃതജ്ഞതയും രേഖപ്പെടുത്തി. കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisment