സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി ; ലിറ്ററിന് നൂറ് രൂപ കടന്നു

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില കൂടി. റേഷന്‍ മണ്ണെണ്ണയുടെ വില ലിറ്ററിന് നൂറ് രൂപ കടന്നു. ജൂലായ് മാസത്തില്‍ ചില്ലറ വ്യാപാര വില 102 രൂപയായാണ് നിശ്ചയിച്ചത്.അടുത്ത മൂന്ന് മാസത്തെ വില എണ്ണ കമ്പനികള്‍ വര്‍ധിച്ചപ്പോഴാണ് നൂറ് കടന്നത്. നിലവില്‍ 88 രൂപയാണ് വില.

സ്റ്റോക്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരാണ് വില വര്‍ധിപ്പിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ലിറ്ററിന് 18 രൂപയായിരുന്ന റേഷന്‍ മണ്ണെണ്ണ വില രണ്ടര വര്‍ഷത്തിനിടെ 84 രൂപയാണു വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് 50 രൂപ കടന്നത്.

Advertisment