Advertisment

ആധാറും പാനും ബന്ധിപ്പിക്കാൻ 1000 രൂപ

New Update

publive-image

തിരുവനന്തപുരം : ഇന്നുമുതൽ പാൻകാർഡും ആധാർ കാർഡും ബന്ധിപ്പിക്കണമെങ്കിൽ പിഴ 1000 രൂപ . ഏപ്രിൽ 1 മു തൽ 500 രൂപയായിരുന്ന പിഴയെങ്കിൽ ഇനി ഇരട്ടിയാവും. 2023 ഏപ്രിൽ ഒന്നിനകം ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നിർജീവമാകും.

ലിങ്ക് ചെയ്തോയെന്ന് അറിയാൻ www.incometax.gov.in എന്ന വെബ്സൈറ്റിൽ ' Link Aadhaar Status ' ക്ലിക് ചെയ്ത് പാൻ , ആധാർ നമ്പറുകൾ നൽകുക . ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ' Your PAN is already linked to given Aadhaar m സന്ദേശം ലഭിക്കും . ലിങ്ക് ചെയ്യാൻ : www.incometax.gov.in ൽ ' Link Aadhaar ' ക്ലിക് ചെയ്യുക . ഇരുരേഖകളിലെയും പേര് , ജനന ത്തീയതി , ലിംഗം എന്നിവ ഒരുപോ ലെയായിരിക്കണം.

Advertisment