New Update
/sathyam/media/post_attachments/pWsRo19nOp69lu4SfVI5.jpg)
മലപ്പുറം: വേദപണ്ഡിതനും,300 ലേറെ ക്ഷേത്രങ്ങളുടെ തന്ത്രിയുമായിരുന്ന മൊടലാപ്പിള്ളി വാസുദേവൻ നമ്പൂതിരി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ഡയാലിസിസ് സ്പെഷ്യൽ തെറാപ്പി സെന്ററിനായി വാഗ്ദാനം ചെയ്ത 20 സെൻറ് ഭൂമിയുടെ രേഖകൾ മൊടലാപ്പിള്ളി പരമേശ്വരൻ നമ്പൂതിരിപ്പാടിൽ നിന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി.
Advertisment
മൊടലാപ്പിള്ളി നമ്പൂതിരി മനയുടെ ഈ സദ്കർമ്മം എന്തുകൊണ്ടും പ്രശംസിക്കപ്പെട്ടു.
കാലുഷ്യത്തിൻ്റെ കാലത്ത് ഇത്തരം നന്മകൾ വാഴ്ത്തപ്പെടട്ടെ. മതേതര കേരളത്തിന് മഹനീയമായ മാതൃകയായ നമ്പൂതിരി മനയുടെ ഇരുപത് സെന്റ് ഭൂമിയിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള ജീവകാരുണ്യ പദ്ധതിക്ക് തുടക്കമാവുമ്പോൾ
സാമുദായിക സൗഹാർദ്ദത്തിൻ്റെ ഉദാത്ത മാതൃകയായി സ്മാരകമായി അതു മാറും.
വൈരവും,വിദ്വേഷവും, വർഗീയതയും ഇല്ലാതാവട്ടെ. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.