/sathyam/media/post_attachments/WQq2b5CfbEeN3lkyR0qv.jpeg)
പത്തനംതിട്ട: നായർ സർവ്വീസ് സൊസൈറ്റി പത്തനംതിട്ട താലൂക്ക് യൂണിയന്റെ വെജിറ്റേറിയൻ ഹോട്ടൽ സംരംഭമായ പത്മ കഫെയിൽ രാത്രി യാത്രയ്ക്കിടെ ഭക്ഷണം കഴിയ്ക്കാനെത്തിയ ജില്ലാ കളക്ടറും കുടുംബവും എല്ലാവർക്കും കൗതുകമായി. പത്തനംതിട്ട ജില്ലാകളക്ടർ ദിവ്യ എസ്. അയ്യർ ഐഎഎസ്, കോൺഗ്രസ്സ് നേതാവും അരുവിക്കര മുൻ എം.എൽ.എ.യുമായ ഭർത്താവ് കെ.എസ്. ശബരീനാഥനോടും കുഞ്ഞിനോടും ഒപ്പമാണ് കഴിഞ്ഞ ദിവസം പത്മ കഫെയിലെത്തിയത്. അമ്മ ഡോ. കെ.ടി. സുലേഖയും കൂടെയുണ്ടായിരുന്നു.
കഫെ മാനേജരും സ്ത്രീ ജീവനക്കാരും ചേർന്ന് ഇവരെ സ്വീകരിച്ചു. നായർ സർവ്വീസ് സൊസൈറ്റിയുടെ സാമൂഹികസേവന വിഭാഗം സമുദായത്തത്തിലെ സ്ത്രീശാക്തീകരണനായി സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ സ്മരണ നിലനിർത്തിക്കൊണ്ടു വിഭാവനം ചെയ്തു നടപ്പിലാക്കിയ സംരംഭമാണ് പത്മ കഫെ. കേരളത്തിന്റെ തനതു സസ്യാഹാര വിഭവങ്ങൾക്ക് പ്രാധാന്യം നൽകി ഉപഭോക്തൃ സൗഹൃദം നിലനിർത്തി വൃത്തിയോടെ ഭക്ഷണം നൽകി. ജനാഭിപ്രായം നേടാൻ പുതുസംരംഭത്തിനു കഴിഞ്ഞതായും ആധുനിക സൗകര്യങ്ങൾക്കൊപ്പം കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിയ്ക്കാനൊരിടമാണ് പത്മ കഫെകൾ എന്നും എൻ.എസ്.എസ്. നേതൃത്വം പറഞ്ഞു.
/sathyam/media/post_attachments/HkVXCEm67DNm77ahvhWE.jpeg)
2018-ൽ അടൂരിലും പിന്നീട് കൊട്ടാരക്കരയിലും തുടക്കം കുറിച്ചു. ഭാവിയിൽ കേരളത്തിലുടനീളം സംഘടനയുടെ താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തിൽ പത്മ കഫെ ശൃംഘലകൾ തുടങ്ങാനാണ് പദ്ധതി. സസ്യാഹാരികൂടിയായ ജില്ലാ കളക്ടർ കഫെയിലെ ഭക്ഷണത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് ജീവനക്കാർ പറഞ്ഞു. ജീവനക്കാരോടൊപ്പം ഫോട്ടോയുമെടുത്താണ് കളക്ടറും കുടുംബവും മടങ്ങിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us