ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിലൂടെ ലോകശ്രദ്ധ നേടിയ എമിലിന് പാലായിലെ കെ.എം. മാണി ഫൗണ്ടേഷന്റെ ആദരം

author-image
ജൂലി
New Update

publive-image

പാലാ: ഐക്യരാഷ്ട്രസഭയുടെ 2021-സെപ്റ്റംബറിൽ നടന്ന ചർച്ചാസമ്മേളന വേദിയിൽ യു. എസ്.പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള ലോകനേതാക്കളുടെ സാന്നിധ്യത്തിൽ ബാലാവകാശത്തെക്കുറിച്ച് പ്രഭാഷണം നടത്തി ലോകശ്രദ്ധ നേടിയ പാലാക്കാരി എമിലിൻ റോസ് തോമസിനെ കാണാനായി രാജ്യസഭാ എം.പി. ജോസ് കെ. മാണി എത്തി. അവധിക്കാലം ആസ്വദിയ്ക്കാൻ നാട്ടിലെത്തിയ എമിലിനെ പാലായിലെ കെ. എം. മാണി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലെ ആമുഖ പ്രഭാഷണം നിർവ്വഹിയ്ക്കാനുള്ള അപൂർവ്വ ഭാഗ്യം പെൻസിൽവേനിയയിലെ മൗണ്ട് സെന്‍റ് ജോസഫ് അക്കാഡമി ഹൈസ്കൂൾ വിദ്യാർഥിനിയായ എമിലിനെ തേടിയെത്തുകയായിരുന്നു.

Advertisment

publive-image

സ്പ്രിംഗ് ഫോർഡ് ഏരിയ ഹൈസ്കൂളിൽ ഗണിതാധ്യാപകനായ പാലാ അവിമൂട്ടിൽ ജോസ് തോമസിന്റെയും മൂലമറ്റം കുന്നയ്ക്കാട്ട് വീട്ടിൽ മെർലിൻ അഗസ്റ്റിന്റെയും മകളാണ് എമിലിൻ. ഭിന്നശേഷിക്കാരനായ ഒരു ഇളയ സഹോദരനുണ്ട് എമിലിന്. ഭിന്ന ശേഷിക്കാരായ കുഞ്ഞുങ്ങളുടെ സവിശേഷാവശ്യങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും ആരോഗ്യ പരിപാലനകാര്യങ്ങളെക്കുറിച്ചും തനിയ്ക്കുള്ള കാഴ്ചപ്പാടുകളാണ് സ്വാനുഭവത്തിൽ നിന്നും എമിലിൻ ഐക്യരാഷ്ട്രസഭാവേദിയിൽ പങ്കുവച്ചത്. ലോകശ്രദ്ധനേടിയ എമിലിന്റെ പ്രഭാഷണം ശ്രവിച്ച ജോ ബൈഡനടക്കമുള്ളവർ എമിലിനെ അഭിനന്ദിച്ചിരുന്നു.

publive-image

2022 ഏപ്രിലിൽ ഫിലാഡൽഫിയ സന്ദർശന വേളയിൽ വൈസ്പ്രസിഡന്റ് കമലാഹാരിസുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു എമിലിൻ. ഇന്ത്യൻ ജനിതക പിന്തുടർച്ചയിലുള്ള സാഹോദര്യം അമേരിക്കൻ രാഷ്ട്രമൂല്യങ്ങളുടെ സമ്പന്നതയ്ക്ക് നിറവേകുവെന്ന് അന്ന് എമിലിനോട് കമലാ ഹാരിസ് പറഞ്ഞിരുന്നു. പെൻസിൽവേനിയാ ഗവർണ്ണർ ടോം വൂൾഫ് ഹാരിസ് ബർഗിലെ കാപ്പിറ്റോൾ ഗവർണ്ണേഴ്സ് ഓഫിസ്സിൽ വച്ച് ആദരിച്ചിരുന്നു. ഡോ. ശശി തരൂർ, ചലച്ചിത്രനടൻ സുരേഷ് ഗോപി, മാണി സി. കാപ്പൻ എം. എൽ. എ. ഉൾപ്പെടെയുള്ളവർ എമിലിന്റെ നേട്ടത്തിൽ നേരത്തെ അഭിനന്ദനം വിളിച്ചറിയിച്ചിരുന്നു.

publive-image

Advertisment