എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്ക് വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസും സംഘടിപ്പിച്ചു

New Update

publive-image

പൂക്കോട്ടൂർ: വെൽഫെയർ പാർട്ടി മുണ്ടിതൊടിക യൂനിറ്റും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പൂക്കോട്ടൂർ ഘടകവും സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. ഈ വർഷം എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ മോഴിക്കൽ ഷഹനാസിന് മൊമെന്റോ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്്‌ലിയാരകത്ത് വിദ്യാർത്ഥികൾക്കുമുള്ള മൊമെന്റോ വിതരണം ഉദ്ഘാടനം ചെയ്തു. 8, 9 വാർഡുകളിൽ നിന്ന് എപ്ലസ് കിട്ടിയ കുട്ടികൾക്കു പുറമെ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും മൊമെന്റോ നൽകി ആദരിച്ചു.

Advertisment

publive-image

മുണ്ടിതൊടിക ബി.യു.എം. ഹാളിൽ നടന്ന അനുമോദന സദസ്സ് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു.സിജി റിസോഴ്‌സ് പേഴ്‌സണും ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയുമായ ഫയാസ് ഹബീബ് കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ശാക്കിർ മോങ്ങം ആശംസയും യൂനിറ്റ് പ്രസിഡണ്ട് എൻ. ഖലീൽ സ്വാഗതവും പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം. മഹ്ബൂബുറഹ്മാൻ അധ്യക്ഷത വഹിച്ചു. വിമൺസ് ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ടി. സാജിദ, നാസർ കെ., ഹംസ എം.പി., ചേക്കുട്ടി ഹാജി തുടങ്ങിയവർ മൊമെന്റോ വിതരണം ചെയ്തു. ഫ്രറ്റേണിറ്റി യൂനിറ്റ് പ്രസിഡണ്ട് എൻ. ഫഹീം നന്ദി പറഞ്ഞു.

publive-image

Advertisment