New Update
/sathyam/media/post_attachments/hZ8uKhblEussrpebUoI8.jpeg)
കല്ലമ്പലം: കെ.എസ്.ഇ.ബി. കല്ലമ്പലം മേജർ സെക്ഷൻ ഓഫീസ് പരിധിയിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തെ തുടർന്ന് കല്ലമ്പലം ഇലക്ട്രിസിറ്റി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. തുടർന്ന് വ്യാപാരികൾ ആറ്റിങ്ങൽ എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് പരാതിയും നല്കി.
50 ദിവസങ്ങൾ പിന്നിട്ടിട്ടും നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണ്ണിറ്റിൻ്റെ നേതൃത്യത്തിൽ ധർണ്ണ നടത്തിയത്.
Advertisment
ജില്ലാ വൈസ് പ്രസിഡൻ്റ് ബി.ജോഷി ബാസു ഉദ്ഘാടനം ചെയ്ത ധർണ്ണയിൽ യുണ്ണിറ്റ് പ്രസിഡൻ്റ് ബി.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us