കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡില്‍ വ്യാപാരികള്‍ ഏറ്റുമുട്ടി

New Update

publive-image

കൊല്ലം: കുളത്തൂപ്പുഴയിൽ നടുറോഡില്‍ വ്യാപാരികള്‍ ഏറ്റുമുട്ടി. കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കത്തി പിടിച്ചുവാങ്ങുന്നതിനിടെ മറ്റൊരാൾക്ക് പരിക്കേറ്റു. വഴിയോര കച്ചവടക്കാരായ പച്ചക്കറി വ്യാപാരികളാണ് നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇതിനിടെ ഒരാള്‍ കത്തി വീശുകയായിരുന്നു. നേരത്തെയും വഴിയോരക്കച്ചവടക്കാരായ പച്ചക്കറി വ്യാപാരികള്‍ തമ്മില്‍ ഇവിടെ തര്‍ക്കം നിലനിന്നിരുന്നു.

Advertisment

ഇതേത്തുടര്‍ന്ന് പോലീസ് ഇടപെടുകയും വഴിയോരക്കച്ചവടം വേണ്ടെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ ഈ നിര്‍ദേശം ലംഘിച്ച് വീണ്ടും കച്ചവടം ആരംഭിച്ചതോടെയാണ് തര്‍ക്കങ്ങളുണ്ടായത്. നടുറോഡിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തതായി കുളത്തൂപ്പുഴ പോലീസ് അറിയിച്ചു. പൊതുനിരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഏറ്റുമുട്ടിയ വ്യാപാരികളില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Advertisment