സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുകൾ

New Update

publive-image

Advertisment

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ നൃത്ത വിഭാഗത്തിൽ ഗസ്റ്റ് ലക്ചറന്മാരുടെ ഒഴിവുകളിലേയ്ക്കുളള വാക്ക് - ഇൻ – ഇന്റർവ്യൂ ജൂലൈ 13 ന് ഉച്ചയ്ക്ക് 12ന് മോഹിനിയാട്ടം വിഭാഗത്തിൽ നടക്കും. വായ്പാട്ട്, മൃദംഗം എന്നീ വിഷയങ്ങളിലേയ്ക്കുളള ഓരോ ഒഴിവുകളിൽ യു. ജി. സി. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ നോൺ യു. ജി. സി. ക്കാരെയും നിയമനത്തിന് പരിഗണിക്കും. താല്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment