കല്ലുവാതുക്കലിൽ പോലീസിൽ പരാതികൊടുത്തതിലുള്ള വിരോധം : തടഞ്ഞു നിർത്തി ആക്രമിച്ച പ്രതികൾക്ക് 2 കൊല്ലം തടവും 15000 രൂപ പിഴയും

New Update

publive-image

ചാത്തന്നൂർ: വാക്ക്തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചവർക്കെതിരെ പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടതിൽ തുടർന്ന് യുവാവിനേയും മാതാവിനേയും മാതാവിന്റെ സഹോദരനേയും ആക്രമിച്ച സഭവം പ്രതികക്ക് തടവും പിഴയും.

Advertisment

വേളമാനൂർ പുളിക്കുഴി ചരുവിള വീട്ടിൽ സതീശൻ മകൻ കുട്ടൻ എന്ന ജിത്തു (26), കല്ലുവാതുക്കൽ വേളമാനൂർ ചരുവിള പുത്തൻ വീട്ടിൽ തുളസി മകൻ കണ്ണൻ എന്ന മനു (30) എന്നിവർക്കാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (പരവ്വൂർ) 15,000/- രൂപ പിഴയും രണ്ട് കൊല്ലം തടവ് ശിക്ഷയും വിധിച്ചത്.

2020 ലാണ് കേസിന് ആസ്പതമായ സംഭവം. മുൻപ് പരാതിക്കാരിയുടെ മകനുമായുള്ള വാക്ക്തർക്കത്തെ തുടർന്ന് പ്രതികൾ യുവാവിനെ ഉപദ്രവിച്ചതിന് കേസ് നൽകിയിരുന്നു. ഈ കാരണത്താൽ പരാതിക്കാരിയും സഹോദരനും മകനുമായി കടയിൽ നിന്ന് സാധനങ്ങളുമായി തിരികെ വീടിനു സമീപമെത്തിയപ്പോൾ പ്രതികൾ തടഞ്ഞു നിർത്തുകയും അസഭ്യം വിളിച്ചു നെഞ്ചിൽ ചവിട്ടുകയും മകനേയും സഹോദരനേയും കൈയേറ്റം ചെയ്യുകയും ആയിരുന്നു.

തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി വീട് ഉപകരണങ്ങൾ അടിച്ച് തകർക്കുകയും കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ലഭിച്ച പരാതിയിൽ പാരിപ്പള്ളി സബ്ബ് ഇൻസ്‌പെക്ടർ ജി. ജെയിംസ് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (പരവ്വൂർ) ജഡ്ജ് ആയ സബാഹ് ഉസ്മാൻ ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർമാരായ ശിഖ, രവിത, ജോൺ എന്നിവരാണ് ഹാജരായത്.

Advertisment