New Update
/sathyam/media/post_attachments/PrGIoJ4HL8FnEMD7Qcu3.jpg)
ചാത്തന്നൂർ: പരവൂർ കോങ്ങാൽ പനമൂട് കുടുംബ മഹാദേവക്ഷേത്ര സന്നിധിയിൽ
കർക്കിടകവാവ് ബലിദർപ്പണത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ജൂലായ് 28 ന് രാവിലെ 5 മണിമുതൽ 1 മണിവരെ ബലിദർപ്പണത്തിന് സൗകര്യം ഒരുക്കുന്നുണ്ട്.
Advertisment
ബലിദർപ്പണത്തിനായി എത്തിച്ചേരുന്ന ഭക്ത ജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചു. മുൻ കാലങ്ങളിലേത് പോലെ സർക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും ബലിദർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയെന്നും പനമൂട് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എൻ.വത്സലൻ, സെക്രട്ടറി എസ്.സാജൻ, സബ് കമ്മിറ്റി ജനറൽ കൺവീനർ കെ.സുജയ്‌കുമാർ, കൺവീനർമാരായ ആർ.ശിവകുമാർ, ബിജുവിശ്വരാജൻ എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us