വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം ; പശുവിനെ കൊന്നു, നാട്ടുകാർ പ്രതിഷേധത്തിൽ

New Update

publive-image

Advertisment

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. മന്ദംകൊല്ലി ചൂരിമലയില്‍ മേയാന്‍ വിട്ട പശുവിനെ കടുവ കൊന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. ബത്തേരി-മാനന്തവാടി റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. ഒരിടവേളയ്ക്ക് ശേഷം കടുവാഭീതി വയനാട്ടില്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നഷ്ടപരിഹാരം മാത്രമല്ല, അടിക്കാട് വെട്ടാനും തീരുമാനമായതിന് പുറമേ അനുവാദം ലഭിക്കുന്ന മുറയ്ക്ക് കൂട് സ്ഥാപിക്കാമെന്നും ഉറപ്പ് ലഭിച്ചിട്ട് മാത്രമാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.

Advertisment