New Update
/sathyam/media/post_attachments/rmXHWttFg69wNV7wWVo4.jpg)
കൊല്ലം: അഞ്ചലിൽ ബസ് യാത്രികയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍. പാലക്കാട് കൊഴിഞ്ഞാപാറ സ്വദേശി മൈനയെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ശനിയാഴ്ച ഉച്ചയോടെ കോട്ടുക്കല്‍ പാതയിൽ കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാലയാണ് മൈന പൊട്ടിച്ചത്. മോഷണത്തിനിടയിൽ മാല തറയില്‍ വീണു. ഇതു ശ്രദ്ധയിൽപെട്ട ബസിൽ ഉണ്ടായിരുന്ന വിദ്യാര്‍ഥിനി ഉടന്‍ വീട്ടമ്മയെ വിവരം അറിയിച്ചു.
ബസ് നിര്‍ത്തിയതോടെ മൈന രക്ഷപ്പെട്ടു. യാത്രക്കാർ അറിയിച്ചതിനെത്തുടര്‍ന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us