/sathyam/media/post_attachments/ZNyGGmQG24RbdlYmIsjp.jpg)
ചാത്തന്നൂർ : മോട്ടോർ വാഹനവകുപ്പ് ചാത്തന്നൂരിൽ വാഹനങ്ങളുടെ കാര്യക്ഷമത (ഫിറ്റ്നസ് ) പരിശോധന കേന്ദ്രം ആരംഭിക്കും. വാഹനങ്ങളു ടെ എല്ലാ സാങ്കേതിക പരിശോധനകളും ഡ്രൈവിംഗ് ടെസ്റ്റ് തുടങ്ങിയവയാണ് ആദ്യഘട്ടമെന്ന നിലയിൽ ആരംഭിക്കുക. ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും ചാത്തന്നൂരിൽ പരിശോധനകളും ടെസ്റ്റുകളും നടത്തും. വഞ്ചി ക്ലേമൈൻസിലെ ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് വക ഗ്രൗണ്ടിലാണ് ഇതിന് സംവിധാനമൊരുക്കുന്നത്. കാലതാമസം ഉണ്ടാകാതെ പരിശോധനകേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികളിലാണ്. ഇപ്പോൾ ആശ്രാമം മൈതാനത്താണ് ടെസ്റ്റുകൾ നടത്തുന്നതു്. ഇതോടൊപ്പം ആഴ്ചയിൽ രണ്ടു ദിവസം ചാത്തന്നൂരിലും ടെസ്റ്റുകൾ നടക്കും.
ചാത്തന്നൂർ മേഖലയോടൊപ്പം തന്നെ ജില്ലയിലെ എല്ലാ സ്ഥലങ്ങളിലെയും വാഹനങ്ങളും ഈ ദിവസങ്ങളിൽ ഇവിടെയും ടെസ്റ്റ് ചെയ്യാൻ കഴിയും. വാഹനങ്ങളുടെ ടാക്സ്, ടെസ്റ്റിംഗ് ഫീസ് തുടങ്ങിയ ധനപരമായ കാര്യങ്ങൾ കൊല്ലം ആർ ടി ഓഫീസിൽ മാത്രമേ അടക്കാൻ കഴിയും
ചാത്തന്നൂരിൽ സബ് ആർടി ഓഫീസ് ഇപ്പോൾ അനുവദിക്കാൻ തത്കാലം കഴിയില്ലെന്നും സംസ്ഥാനത്ത് പതതായി ആർടി ഓഫീസുകൾ അനുന് നല്കാമെന്ന് ജി എസ് ജയലാൽ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.
ചാത്തന്നൂരിൽ സബ് ആർടി ഓഫീസ് അനുവദിക്കണമെന്ന ആവശ്യത്തിന് ദീർഘകാലപഴക്ക മുണ്ട്. ചാത്തന്നൂരിൽ സബ് ആർടി ഓഫീസ് അനുവദിക്കണമെന്ന് 2014 - ൽ മോട്ടോർ വാഹന വകുപ്പ് ശുപാർശയും നല്കിയിട്ടുണ്ട്.
സർക്കാരിന്റെ സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ പുതിയ സബ് ആർ ടി ഓഫീസുകൾ അനു വദിക്കുകയാണെങ്കിൽ ചാത്തന്നൂരിനെയും പരിഗ ണിക്കാമെന്ന് മന്ത്രിയുടെ മറുപടി ഡ്രൈവിങ്ങ് ടെസ്റ്റും കാര്യക്ഷമത പരിശോധന കേന്ദ്രവും വരുന്നതോടെ ഉറപ്പാകും.
ചാത്തന്നൂരിൽ വാഹന പരിശോധനയും ടെസ്റ്റുകളും നടത്താൻ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിക്കുന്നതു്. ജില്ലയുടെ തെക്കൻ പ്രദേശത്തുള്ള വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ആശ്വാ സമാണ്. പരിശോധനകൾക്കെങ്കിലും കൊല്ലം ആശ്രാമം വരെയുള്ള യാത്ര ഒഴിവാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us