/sathyam/media/post_attachments/DVFMTwunxvZ80G8EZ0ss.jpeg)
കെസിബിസി യുവജനദിനത്തോട് അനുബന്ധിച്ചു കൊല്ലം രൂപതാ യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ കൊല്ലം രൂപതയിലെ എല്ലാ യുവജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് നടന്ന മഹാ യുവജന റാലി യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഞായറാഴ്ച വൈകിട്ട് 3 മണിയ്ക്ക് കൊല്ലം സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച മഹാറാലിയിൽ ആയിരങ്ങൾ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കെസിവൈഎം,ജീസസ് യൂത്ത്, യൂഫ്രാ, ഡോൺ ബോസ്കോ യൂത്ത്, എഫ് സി ഡി പി യൂത്ത്, മതബോധന വിദ്യാർഥികൾ, തുടങ്ങി വിവിധ സംഘടനകളിൽ പെട്ട യുവജനങ്ങൾ വിവിധ ബാനറുകളുടെ പിന്നിൽ അണിനിരന്നു. നഗരഹൃദയത്തിലൂടെ ബീച്ച് റോഡ് വഴി കത്തീഡ്രൽ ദേവാലയത്തിൽ റാലി അവസാനിച്ചു. തുടർന്ന് കലാസന്ധ്യ അരങ്ങേറി.
വികാർ ജനറൽ മോൺ: വിൻസെന്റ് മച്ചാടോ, എപ്പിസ്കോപൽ വികാർ മോൺ ബൈജു ജൂലിയൻ, യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ ബിന്നി മാനുവൽ , കെസിവൈഎം രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ, ഫാ സൈജു സൈമൺ, ഫാ അമൽരാജ്, ഫാ മിൾട്ടൻ, ഫാ സിനോയ്, ഫാ ബാബു, ജീസസ് യൂത്ത് കോർഡിനേറ്റർ ഷിജിൻ, കെസിവൈഎം രൂപതാ ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ്, രൂപതാ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us