/sathyam/media/post_attachments/piUOAdd7amppd6hVMnXy.jpg)
ചാത്തന്നൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ള കേസ്സെടുക്കുന്ന പാരിപ്പളളി
പോലീസിന്റെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്.
പ്രവർത്തനകരെ വേട്ടയാടുന്ന പാരിപ്പള്ളി പോലീസിന്റെ നടപടി ന്യായീകരിക്കുവാൻ കഴിയില്ലെന്നും, ഇതിനെതിരെ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും
യൂത്ത് കോൺഗ്രസ് പാരിപ്പളളി മണ്ഡലം കമ്മിറ്റി നേതൃയോഗം അഭിപ്രായപ്പെട്ടു.
ഡി.വൈ.എഫ്.ഐ യിൽ നിന്നും മനംമടുത്ത് യൂത്ത് കോൺഗ്രസിൽ ചേർന്ന് പ്രവത്തിക്കുന്ന വർക്കെതിരെ പോലീസിനെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുന്നതിനെയും, കള്ള കേസ്സെടുപ്പിക്കുന്നതിനെതിരെ യോഗം അപലപിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ല വൈസ് പ്രസിഡണ്ട് അഖിൽ ഭാർഗവൻ യോഗം ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി മണ്ഡലം പ്രസിഡൻ്റ് രാഹുൽ സുന്ദരേശൻ അധ്യക്ഷനായി. ജില്ല സെക്രട്ടറി അരുൺകുമാർ, കോൺഗ്രസ് പരവൂർ ബ്ലോക്ക് പ്രസിഡൻ്റ് ബിജുപാരിപ്പള്ളി ,ഐ.എൻ.റ്റി.യു.സി ജില്ല ജനറൽ സെക്രട്ടറി വിനോദ് പാരിപ്പള്ളി,
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റീന മംഗലത്ത്, ഉഷാരാജൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാർ
അനിൽ മണലുവിള, ആർ.ഡി.ലാൽ എന്നിവർ പ്രസംഗിച്ചു. എസ്.വിഷ്ണു, വിഷ്ണു കരിമ്പാലൂർ,
ശരത് കരിമ്പാലൂർ, സന്തോഷ് മീനമ്പലം തുടങ്ങിയവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us