ലഹരി മരുന്ന് വ്യാപാര ശൃംഖല തകർത്ത് കൊല്ലം സിറ്റി പോലീസ്

New Update

publive-image

കൊല്ലം: ലഹരി മരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി കൊല്ലം സിറ്റി പോലീസ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ കൊല്ലം സിറ്റി പോലീസ് പരിധിയിൽ ന്യൂജനറേഷൻ സിന്തറ്റിക്ക് ലഹരി മരുന്ന് കടത്തു സംഘങ്ങൾക്ക് എതിരെ 13 കേസുകൾ രജിസ്റ്റർ ചെയ്തു.

Advertisment

കരുനാഗപ്പള്ളി, അഞ്ചാലൂംമൂട്, ഒച്ചിറ, കിളികൊല്ലൂർ, കണ്ണനല്ലൂർ സ്റ്റേഷൻ പരിധികളിലായാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. വിദേശ പൗരനടക്കം 25 ഓളം ലഹരികടത്ത് സംഘാഗങ്ങളാണ് ഈ കാലയളവിൽ സിറ്റി പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നായി 300.545 ഗ്രാം നിരോധിത സിന്തറ്റിക്ക് ലഹരി മരുന്നായ എം ഡി എം എയും കണ്ടെത്തിയിട്ടുണ്ട്.

കരുനാഗപ്പള്ളിയിൽ ഒൻപത് കേസും അഞ്ചാലൂംമൂട്, ഓച്ചിറ, കിളികൊല്ലൂർ, കണ്ണനല്ലൂർ എന്നീ സ്റ്റേഷനുകളിൽ ഒരോ കേസ് വീതവുമാണ് രജിസ്റ്റർ ചെയ്തത്. മെയ് മാസം കരുനാഗപ്പള്ളിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ബംഗ്ലൂരിൽ നിന്നും ഘാന പൗരനെ അറസ്റ്റ് ചെയ്തത് ദേശിയ ശ്രദ്ധ ആകർഷിച്ചിരുന്നു. രജിസ്റ്റർ ചെയ്ത കേസുകളിൽ അഞ്ചെണ്ണം അധിക അളവിൽ ലഹരി മരുന്ന് കടത്തിയതിനായിരുന്നു. ഇതിൽ ഓച്ചിറ, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ ലഹരി വ്യാപാരത്തിലൂടെ ഉണ്ടാക്കിയ സമ്പത്തും വാഹനങ്ങളും നിയമപ്രകാരം കണ്ടുകെട്ടി.

എം ഡി എം എയും പോലുള്ള സിന്തറ്റിക്ക് ലഹരി മരുന്നുകളുടെ കുറഞ്ഞ അളവിലെ ഉപയോഗം പോലും ആന്തരിക അവയവങ്ങളെയും നാഡീവ്യൂഹത്തെയും സാരമായി തകരാറിൽ ആക്കുന്നതാണ്. കൊല്ലം സിറ്റി പോലീസ് മേധാവിയായ നാരായണൻ റ്റി ഐ.പി.എസ് ന്റെ നേതൃത്വത്തിലാണ് ലഹരി സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചത്.

Advertisment